Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safety Concerns

Kozhikode

കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ല​ത്തി​ൽ വി​ള്ള​ൽ; സു​ര​ക്ഷാ ആ​ശ​ങ്ക

കൂ​ട​ര​ഞ്ഞി: കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വ​ലി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​താ​യി പ​രാ​തി.പൂ​വാ​റ​ൻ​തോ​ട് കെ​എ​സ്ഇ​ബി​യു​ടെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് സ​മീ​പം 1987ൽ ​വെ​സ്റ്റേ​ൺ ഘ​ട്ട് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ന​ട​പ്പാ​ല​ത്തി​ലാ​ണ് വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്.

ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മീ​പ​ത്ത് ന​ട​ന്ന ക​ല്ല് പൊ​ട്ടി​ക്ക​ലി​ന്‍റെ ആ​ഘാ​ത​മാ​ണ് ന​ട​പ്പാ​ല​ത്തി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​തേ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്ക് മു​മ്പ് സ​മാ​ന​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​പ്പോ​ൾ പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പൂ​വാ​റ​ൻ​തോ​ട്ടി​ൽ നി​ന്ന് ഓ​ളി​ക്ക​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ ഏ​ക യാ​ത്രാ​മാ​ർ​ഗ​മാ​ണ് ഈ ​ന​ട​പ്പാ​ലം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു, വാ​ർ​ഡ് അം​ഗം റോ​യി ആ​ക്കേ​ൽ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​ജി. രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സി​യ​ർ ന​ജീ​ബ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up